Cinema Special

ഹിറ്റായ റാസ്പുടിൻ പാട്ടിന് തകർപ്പൻ ചുവടുമായി മുക്തയും കണ്മണിക്കുട്ടിയും; വീഡിയോ വൈറൽ

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത് കുടുംബജീവിതം ആസ്വദിക്കുകയാണ് നടി മുക്ത. മകളുടേയും വീട്ടിലേയും വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കേരളത്തിൽ തരംഗമായി മാറിയ ബോണി എമ്മിന്റെ പ്രശസ്തമായ റാസ്പുടിൻ പാട്ടിന് ഗംഭീര ചുവടുകളുമായി എത്തിയിരിക്കുകയാണ് കണ്മണിക്കുട്ടിയും അമ്മയും. മുക്തയുടേയും മകളുടേയും ഡാൻസ് അടിപൊളി ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ.അതോടൊപ്പം കണ്മണിക്കുട്ടി എത്ര ക്യൂട്ടായാണ് ഡാൻസ് ചെയ്യുന്നതെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഒരേ പോലത്തെ വസ്ത്രവും മുടിക്കെട്ടുമൊക്കെയായാണ് ഇരുവരുടേയും ഡാൻസ്.

കേരളത്തിൽ ഹിറ്റായി മാറിയ പാട്ടിനൊപ്പം ചുവടുവച്ച് അമ്മയും മകളും ആരാധകരുടെ മനം കവരുകയാണ്. കണ്മണിയ്ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. തന്റെ ‘കോപ്പി ക്യാറ്റ്’ എന്നാണ് മകളെപ്പറ്റി മുക്ത പങ്കുവെച്ച ഫോട്ടോയോടൊപ്പം കുറിച്ചിരിക്കുന്നത്.

നടിയും ഗായികയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടിയുടെ ക്യൂട്ട് വിഡിയോകൾ ഇടയ്ക്കിടെ മുക്തയും റിമിയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *