Cinema

‘നീയില്ലാത്ത ജീവിതം വെള്ളമില്ലാത്ത കരിക്കുപോലെയാണ്’; തരംഗമായി മണിക്കുട്ടന്റെയും ഋതുവിന്റെയും വീഡിയോ

വരാനിരിക്കുന്ന ഗ്രാൻഡ് ഫിനാലെ ആവേശത്തിലാണ് ബിഗ് ബോസ് ആരാധകർ.കൊവിഡ് രണ്ടാംതരംഗം ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ ബിഗ് ബോസ് സീസണ്‍ മൂന്ന് 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു.എന്നാൽ ഇപ്പോൾ രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഗ്രാന്‍ഡ് ഫിനാലെയുടെ ഒരുക്കങ്ങളിലാണ് ബിഗ് ബോസ് മലയാളം, ബിഗ് ബോസ് ഫിനാലെകളുടേത് സാധാരണ ലൈവ് സംപ്രേഷണമാണെങ്കില്‍ ഇക്കുറി അത് റെക്കോര്‍ഡഡ് ആയിരിക്കും. ഓഗസ്റ്റ് 1, 2 തീയതികളിലായിരിക്കും ഫിനാലെയുടെ സംപ്രേഷണം.

ബിഗ് ബോസിന്റെ മലയാളം മൂന്നാം സീസൺ ഗ്രാൻഡ് ഫിനാലെ ഷൂട്ട് ചെന്നൈയിൽ നടക്കുകയാണ്. ചെന്നൈയിൽ ഷൂട്ടിങ്ങിനായി ഒത്തുകൂടിയ മത്സരാർത്ഥികളുടെ സെൽഫികളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ മണിക്കുട്ടനും ഋതു മന്ത്രയും ഒന്നിച്ചുള്ള വീഡിയോ ആണ് വൈറലായി മാറുന്നത്. ബിഗ് ബോസ് വീട്ടിൽ ഋതുക്കുട്ടനായും മണിക്കുട്ടിയായും നിറഞ്ഞാടിയ റൊമാൻസ് വേഷം പുനരാവിഷ്കരിച്ചിരിക്കുകയാണ് ഇപ്പോൾ ഇരുവരും. അനൂപാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.ഈ വിഡിയോയാണിപ്പോൾ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലായി മാറുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *