Cinema

നിഴലിലെ കുട്ടിത്താരം ഇനി ഹോളിവുഡിലേക്ക്; വീഡിയോയുമായി ഐസിൻ ഹാഷ്

വൻ വിജയമായി മാറിയ ‘നിഴൽ’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നയൻതാരയ്ക്കും ഒപ്പമെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കുട്ടിത്താരമാണ് ഐസിൻ ഹാഷ്. താരം ദുബായിലെ രാജ്യാന്തര പരസ്യമോഡൽ കൂടിയാണ്. മൂന്നാം വയസ്സിൽ മോഡലിങ് ആരംഭിച്ച ഐസിൻ ദുബായ് ടൂറിസം പരസ്യങ്ങളിലും ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ പരസ്യങ്ങളിലേയും നിറ സാന്നിധ്യമാണ്. ‘നിഴൽ’ എത്തും മുൻപ് തന്നെ ഇൻസ്റ്റാഗ്രാമിൽ വൻ ആരാധക പിന്തുണയാണ് താരത്തിന് ഉണ്ടായിരുന്നത്. തന്റെ വിശേഷങ്ങളൊക്കെ ആരാധകർക്കൊപ്പം പങ്കുവെയ്ക്കാറുള്ള ഈ കുട്ടിത്താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് തന്റെ ആദ്യ ഹോളിവുഡ് സിനിമയുടെ വിശേഷങ്ങളാണ്.

‘നോർത്ത് ഓഫ് ദി ടെൻ’ എന്നാണ് കുട്ടിത്തരാം അഭിനയിക്കുന്ന ഹോളിവുഡ് ചിത്രത്തിന്റെ പേര്. ഓസ്കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്ട്രോങ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.ചിത്രം സംവിധാനം ചെയ്യുന്നത് അമേരിക്കക്കാരനായ റെയാൻ ലാമെറാണ്​​. അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം കോമഡി സിനിമയാണ്. അബു​ദാബി, ചിക്കാ​ഗോ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ. അബുദാബിയിലെ ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്.

ബായിൽ സോഷ്യൽ മീഡിയ മാനേജരായ നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും അബുദാബിയിൽ മൈക്രോബയോളജിസ്റ്റായ കോഴിക്കോട് സ്വദേശി നസീഹയുടെയും മകനാണ് ഐസിൻ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *