Cinema

മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയിൽ

സാജൻ സൂര്യ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് സാജൻ സൂര്യ . അമ്മയ്ക്കായി, വേളാങ്കണ്ണി മാതാവ്, കുങ്കുമ പൂവ്, എൻറെ പെണ്ണ് ഏറ്റവും ഒടുവിലായി ജീവിതനൗക തുടങ്ങിയ പരമ്പരകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ സാജൻ അവതരിപ്പിച്ചു. ബംഗ്ലാവിൽ ഔത, കാര്യസ്ഥൻ, തിങ്കൾ മുതൽ വെള്ളിവരെ തുടങ്ങിയ പല സിനിമകളിലും അഭിനയിച്ചു. പഴയൊരു ഷൂട്ടിങ് ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് സാജൻ സൂര്യ ഇപ്പോൾ ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ.

 

Trip to Pantha

വർഷങ്ങൾക്കു മുന്നേ ‘നിർമ്മാല്യം’ എന്ന സീരിയൽ ചെയ്യുന്ന കാലം. ഡയറക്ടർ GR കൃഷ്ണനും ക്യാമറമാൻ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയിൽ ഒരു ആദിവാസി കുടിയിൽ ഒരു ദിവസം കൂടി . വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. വീട്ടിൽ ഭാര്യമാരോട് മനോജിന് പെണ്ണുകാണാൻ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത് . യാത്രാ ചിലവ് Share ചെയ്യാൻ ശബരി Mobile-ൽ കണക്ക് സൂക്ഷിച്ചു. Heading ‘Trip to Pantha’ ‘ ( മനോജിൻറെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത). ഒരു ദിവസം നീണ്ടു നിൽക്കുന്ന പെണ്ണുകാണൽ അതിലേ ഭാര്യമാർക്ക് സംശയം തോന്നിയിരുന്നു. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകൾ വീട്ടിൽ രസകരമായി വിളമ്പി . മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങൾ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടൻ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകൾ വച്ചലക്കി . രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തർക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ Type ചെയ്ത് ശബരി message ആയി എല്ലാവർക്കും അയച്ചു. ഫോട്ടോസ് കാണിക്കാൻ ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്ത് ഞാൻ കുളിക്കാൻ കേറി . ഫോട്ടോസ് കാണുന്നതിനിടയിൽ Trip to Pantha message Pop up ആയി മുകളിൽ തെളിഞ്ഞു. ഭാര്യമാര് തമ്മിൽ കമ്പനിയായതു കൊണ്ട് ശബരിടെയും GR-ൻറെയും വീട്ടിലെ കള്ളിയും പൊളിഞ്ഞു.
പാഠം 1 – ഭാര്യയുടെ കൈയ്യിൽ ഫോൺ കൊടുത്താൽ കൂടെ ഇരിക്കുക .

പാഠം 2 – ഭാര്യമാരെ തമ്മിൽ കമ്പനിയാക്കരുത് , ഫോൺ നമ്പർ കൈമാറാൻ ഇടയുണ്ടാക്കരുത്.
പാഠം 3- Pop up off ആയി ഇടുക.
സ്വയരക്ഷ സിന്ദാബാദ് .# balajisharma #grkrishnan #
Sabarinath

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *