മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചൻ. 1990ൽ ടി.എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ കോട്ടയം സ്വദേശി കുഞ്ഞച്ചന്റെ റോളാണ് മമ്മുക്ക അവതരിപ്പിച്ചത്.ചിത്രം ഇന്നും മലയാളികൾക്ക് ഒരു ഹരമാണ്. കുഞ്ഞച്ചന്റെ കോട്ടയം സ്റ്റൈലിലുള്ള സംഭാഷണങ്ങൾക്ക് ആരാധകർ ഏറെയാണ്.കോട്ടയം സ്ലാങ്ങില് പല സിനിമകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും കുഞ്ഞച്ചന്റെ തട്ട് ഇന്നും മലയാളികൾക്ക് ഇടയിൽ താൻ തന്നെ ഇരിക്കും. കുഞ്ഞച്ചന് ലഭിച്ച സ്വീകാര്യത മറ്റൊരു ചിത്രത്തിലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.
ഇപ്പോഴിതാ, കോട്ടയം കുഞ്ഞച്ചന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിയ്ക്കുകയാണ് മമ്മൂട്ടി. വെള്ള മുണ്ടും ജുബ്ബയും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലായി നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പ്രൊ: കോട്ടയം കുഞ്ഞച്ചൻ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രം വൈറലായി മാറിയതോടെ ഇത് സംബന്ധിച്ച ചർച്ചകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.മമ്മുക്ക ചിത്രം പങ്കുവെച്ചതോടെ കോട്ടയം കുഞ്ഞച്ചൻ 2 വരുന്നോ എന്നാണ് ആരാധകർക്ക് സംശയം. അതിനുള്ള മുന്നൊരുക്കമായിട്ടാണോ ഫോട്ടോ പങ്കുവെച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ കോട്ടയം കുഞ്ഞച്ചന് തുടർച്ച മിഥുൻ മാനുവൽ തോമസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീട് ചിത്രത്തിന്റെ നിർമാതാക്കൾ വിയോജിപ്പ് അറിയിച്ചതോടെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിക്കുകയായിരുന്നു.