Cinema Special

പച്ചമാങ്ങയില്‍ മുളകുപൊടിയും ഉപ്പും; ഹെയര്‍ സ്റ്റൈലിസ്റ്റിനെ പറ്റിച്ച് നടി ദീപിക, വീഡിയോ

ചെറിയ കഷ്ണങ്ങളാക്കി മുറിച്ച പച്ചമാങ്ങ മുളകും ഉപ്പം കൂട്ടി കഴിക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ മിക്കവരുടെയും വായിൽ വെള്ളമൂറും.പലരുടെയും കുട്ടിക്കാല ഓർമകളിൽ ഒന്നാണ് ഇത്തരത്തിൽ മാങ്ങാ കഴിക്കുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിനും
വളരെ പ്രിയപ്പെട്ടതാണ് ഈ കോംമ്പിനേഷൻ.

താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം റീലില്‍ പങ്കുവച്ചിരിക്കുന്നത് മാങ്ങ കൊണ്ടുള്ള ഒരു പ്രാങ്ക് വിഡിയോ ആണ്. സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആന്നി സപ്പാടോറിയാണ് നടിയുടെ ഇര. മാങ്ങ കഴിക്കുന്നതിനിടയില്‍ സംഭവം രുചിച്ചുനോക്കാന്‍ ആന്നിയെ നിര്‍ബന്ധിക്കുന്നുണ്ട് ദീപിക. ഉപ്പും ഒരു പ്രത്യേക മസാലയുമാണ് വിതറിയിരിക്കുന്നത് എന്നാണ് പറഞ്ഞത്.

നിർബന്ധത്തിന് വഴങ്ങി മാങ്ങയെടുത്ത് ആദ്യത്തെ കടി വായിലെത്തിയതും ആന്നിക്ക് സംഭവം പിടികിട്ടി. “എങ്ങനെയാണ് നിങ്ങള്‍ക്കിത് ഇഷ്ടപ്പെടുന്നത്? എന്റെ വാ കത്തുന്നു” എന്നായിരുന്നു ആന്നിയുടെ പ്രതികരണം. ഇത് കേട്ടതോടെ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുകയാണ് ദീപിക. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കയുകയാണ്.ഇതിനോടകം അഞ്ചര ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു.വിഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *