Cinema

സാരിയിൽ സ്റ്റൈലിഷായി നവ്യ നായർ; ചിത്രങ്ങൾ വൈറൽ

മലയാള സിനിമ പ്രമികളുടെ ഇഷ്ട നായികയാണ് നവ്യ നായർ.വിവാഹശേഷം സിനിമ മേഖലയിൽ അത്ര സജീവമല്ലെങ്കിലും, ഇന്നും മലയാളികൾക്ക് ഓർത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങൾ നവ്യയുടേതായുണ്ട്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സനിമാ പ്രേക്ഷകർ എക്കാലത്തും നവ്യയെ ഓർത്തിരിക്കാൻ.

സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്റ്റീവാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ സാരിയിൽ സ്റ്റൈലിഷ് ലുക്കിലുളള പുത്തൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.പങ്കുവെച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ പ്രതികരണങ്ങളുമായി എത്തിയത്.

ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ നവ്യ സാരിയിലുളള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞിടയ്ക്ക് തന്റെ അപ്പൂപ്പനൊപ്പമുള്ള വിഡിയോ നവ്യ പോസ്റ്റ് ചെയ്തിരുന്നു കഴിഞ്ഞ വർഷം അപ്പൂപ്പന്റെ പിറന്നാളിന് എടുത്തതാണ് വിഡിയോയായിരുന്നു അത്. അപ്പൂപ്പനോടൊപ്പം കട്ടിലിൽ കിടന്നുകൊണ്ടുള്ള സെൽഫി വീഡിയോയാണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിച്ചത്.

നീണ്ടൊരു ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് മടങ്ങി വരൻ ഒരുങ്ങുകയാണ് നവ്യ.വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരം മടങ്ങിയെത്താൻ ഒരുങ്ങുകയാണ്.ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിവർ അടങ്ങുന്ന വമ്പൻ താര നിര തന്നെയുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *