Cinema

ഗ്ലാമർ‍ ഫോട്ടോഷൂട്ടുമായി നടി നിരഞ്ജന അനൂപ്; ഫോട്ടോഷൂട്ട് സോഷ്യല്‍ ലോകത്ത് വന്‍ ഹിറ്റ്

മോഹൻലാൽ ചിത്രം ലോഹം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി നിരഞ്ജന അനൂപ്. ആദ്യ ചിത്രത്തിൽ ചെറിയ വേഷമായിരുന്നെങ്കിലും ലഭിച്ച സീനുകൾ ഭംഗിയായും മോഹൻലാൽ ആരാധകരുടെ മനസ്സ് കീഴടക്കിയ പ്രകടനവുമായിരുന്നു താരം കാഴ്ചവച്ചത്.അതുകൊണ്ട് തന്നെ പിന്നീട് നല്ല നല്ല വേഷങ്ങൾ നിരഞ്ജനയെ തേടിയെത്തുകയും ചെയ്തു. കുട്ടികാലം മുതൽ ക്ലാസിക്കൽ ഡാൻസ് പരിശീലിക്കുന്ന ഒരാളുകൂടിയായ നിരഞ്ജന സ്കൂൾ കലോത്സവങ്ങളിൽ ധാരാളം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

ലോക്ക് ഡൗൺ കാലമായതുകൊണ്ട് തന്നെ തന്റെ ഡാൻസ് കഴിവുകൾ പ്രകടിപ്പിക്കുന്ന വീഡിയോസും ചില ഫോട്ടോഷൂട്ടും ഒക്കെ താരം പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോഴിതാ മോഡേൺ വസ്ത്രത്തിൽ തിളങ്ങിയുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. . ഏത് വേഷവും താരത്തിന് ഇണങ്ങുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്.പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. മേക്കപ്പിനു പിന്നിൽ ഫെമി ആന്റണി.

ലോഹത്തിന് ശേഷം പുത്തൻപണം, ഗൂഢാലോചന, സൈറ ഭാനു, കല വിപ്ലവം പ്രണയം, ഇര, ബി.ടെക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.ഇതിൽ സൈറ ഭാനുവിലും ബി.ടേക്കിലും മികച്ച വേഷമായിരുന്നു താരം ചെയ്തിരുന്നത്. മഞ്ജു വാര്യയുടെ ചതുർമുഖത്തിലാണ് നിരഞ്ജന അവസാനമായി അഭിനയിച്ചതിൽ പുറത്തിറങ്ങിയ ചിത്രം.അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിങ് ഫിഷ് ആണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *