Cinema

‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്തേ’; ചിരിപടർത്തി മൃദുലയും മകളും, തരംഗമായി വീഡിയോ

റിയാലിറ്റി ഷോകളിലൂടെ എത്തി മലയാള സിനിമാ സംഗീത മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഗായികയാണ് മൃദുല വാരിയർ. വരികളുടെ ആത്മാവറിഞ്ഞ് പാടുന്ന മൃദുലയുടെ മനോഹരമായ ശബ്ദം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.

 

സോഷ്യൽ മീഡിയയിൽ പാട്ടുവിശേഷങ്ങളുമായി എത്താറുള്ള ആളാണ് മൃദുല വാരിയർ.എന്നാൽ ഇത്തവണ ഒരു തകർപ്പൻ അനുകരണവുമായി എത്തിയിരിക്കുന്നത്. ഒപ്പം മകളുമുണ്ട്.

‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സ് ഉള്ള തത്തേ..’ എന്ന രസകരമായ പാട്ടിന് അനുകരണമൊരുക്കിയിരിക്കുകയാണ് അമ്മയും മകളും. സുധീർ കുട്ടൻതുരുത്തും ഉല്ലാസും ചേർന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഒരു സ്കിറ്റിലെ ഈ ‘ക്ലിഞ്ഞോ പ്ലിഞ്ഞോ’ പാട്ട് അനുകരിച്ചുള്ള ഈ വിഡിയോയും ശ്രദ്ധേയമാകുകയാണ്. എന്തായാലും വീഡിയോ വൈറലായി മാറിയതോടെ നിരവധിപേരാണ് അമ്മയ്ക്കും മക‌ൾക്കും അഭിന്ദനങ്ങളുമായി എത്തിയത്.

ഇതിന് മുൻപും പാട്ടു വിഡിയോകളുമായി അമ്മയും മകളും എത്തിയിരുന്നു.ഈ വിഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *