Cinema

റിലീസിനൊരുങ്ങി കനിഹ നായികയാകുന്ന ‘പെര്‍ഫ്യൂം’; വൈറലായി ട്രെയിലർ

മലയാളത്തിലെ കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘പെര്‍ഫ്യൂം’ .മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു.2013ൽ ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമയാണ് വർഷങ്ങൾക്കു ശേഷം പ്രേക്ഷകരിലേക്ക് എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ചിത്രം പൂര്‍ണ്ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.

നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *