Cinema

ഏറെ പ്രിയപ്പെട്ട മഞ്ജു വാര്യർക്ക് നന്ദി; സുനീഷ് വാരനാട്

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സിനിമാനടൻ, സ്റ്റേജ് കലാകാരൻ, ടെലിവിഷൻ-സിനിമ തിരക്കഥാകൃത്ത്, തുടങ്ങി എല്ലാ മേഖലയിലും വ്യക്തിമുദ്രപതിപ്പിച്ച പ്രതിഭയാണ് സുനീഷ് വാരനാട്. കൗമുദി, മാതൃഭൂമി ,തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകൻ ആയി ജോലി നോക്കിയ അദ്ദേഹം മികച്ച ഒരു എഴുത്തുകാരനും സ്റ്റേജ് കലാകാരനും ആണ്. സൂപ്പർ സ്റ്റാറിറെ ആരാധികയായ മീനുക്കുട്ടിയുടെ കഥപറഞ്ഞ മോഹൻലാൽ എന്ന സിനിമയ്ക്ക് ആണ് അദ്ദേഹം ആദ്യം തിരക്കഥ രചിച്ചത് . ഇപ്പോൾ സുനീഷിന്റെ തിരക്കഥയിൽ ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നാദിർഷയുടെ നാലാമത്തെ സംവിധാന സംരംഭമായ ഈശോ എന്ന സിനിമ റിലീസ് ആകാൻ ഒരുങ്ങുകയാണ്.

ഋതു നിലാ, ജാഫർ ഇടുക്കി, ജയകുമാർ പരമേശ്വരൻ പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബഡായി ബംഗ്ലാവ്, എന്തോ കൗണ്ടർ തുടങ്ങിയ ടെലിവിഷൻ പരിപാടികൾക്കും സുനീഷ് തിരക്കഥ ഒരുക്കിയിട്ടുണ്ട്. സുനീഷ് വാരനാട് രചിച്ച പുസ്തകമാണ് വാരനാടൻ കഥകൾ ഗൃഹാതുരുത്വവും ഗ്രാമീണ നന്മയും, തുളുമ്പുന്ന ഈ പുസ്തകം മോഹൻലാലിൻറെ ശബ്ദ അവതാരികയോടെ മഞ്ജു വാര്യറിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പുസ്തകം റിലീസ് ചെയ്തത്.

മഞ്ജു വാര്യർ ഇപ്പോൾ സമൂഹമാധ്യമത്തിൽ വായനാദിനത്തോടനുന്ധി ച്ച് സുനീഷിന്റെ വാരനാടൻ കഥകളെക്കുറിച്ച് ഇങ്ങനെ കുറിച്ചിരുന്നു.വായനാദിനത്തിൽ ഈ പുസ്തകം എന്നെ ഒരുപാട് ചിരിപ്പിച്ചു സന്തോഷിപ്പിച്ചു നന്ദി സുനീഷ്. ഇതിനു മറുപടിയായി സുനീഷ് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് കുറച്ചിരിക്കുകയാണ്. അത് ഇങ്ങനെ.

ഏറെ പ്രിയപ്പെട്ട മഞ്ജു വാരിയർക്ക് നന്ദി…സ്നേഹം..വായനാദിനത്തിൽ എൻ്റെ ‘വാരനാടൻ കഥകളെ’ ക്കുറിച്ചുള്ള ഈ നല്ല വാക്കുകൾക്ക്..

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *