Cinema

ഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങൾ; വീഡിയോ പങ്കുവെച്ച് ഭാവന

നിരവധി ഹിറ്റ്‌ ചിത്രങ്ങളിൽ നായികയായി തിളങ്ങി മലയാളികളുടെ പ്രിയങ്കരി ആയി മാറിയ താരമാണ് ഭാവന. സിനിമയിലെ പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും വളരെ ഏറെ സജീവമാണ്.താരം പങ്കുവെയ്ക്കുന്ന ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിനിടയിലെ രസകരമായ ചില നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഭാവന ഇപ്പോൾ ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് താമസം. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിലൂടെ കന്നട റീമേക്കിലൂടെ അഭിനയരംഗത്തേക്ക് മടങ്ങി എത്തുകയായിരുന്നു.താരം നായികയായ ഇൻസ്പെക്ടർ വിക്രം എന്ന ചിത്രവും അടുത്തിടെ റിലീസിനെത്തിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *