Cinema Special

‘എല്ലാ പ്രഭാതത്തിലും അവൾ കുറച്ച് നേരം വെയിൽ കൊള്ളുന്നു’; നിലയുടെ വീഡിയോയുമായി പേളി

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പേളിയും ശ്രീനിഷും.സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയുള്ളവരാണ് ഇരുവരും. ഇവർ പങ്കുവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ തന്റെ മകൾ നിലയുടെ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി.

കുഞ്ഞിന്റെ വീഡിയോക്കൊപ്പം “എല്ലാ പ്രഭാതത്തിലും അവൾ കുറച്ച് നേരം വെയിൽ കൊള്ളുന്നു,” എന്ന് പേളി കാപ്ഷൻ നൽകിയിരിക്കുന്നത്.

“നിലയെക്കുറിച്ചും അവൾ എങ്ങനെ പോവുന്നുവെന്നും എന്നോട് ചോദിക്കുന്ന നിരവധി സന്ദേശങ്ങൾ എല്ലാ ദിവസവും എനിക്ക് ലഭിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി. അവൾ നന്നായി പോകുന്നു… അവൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. അവളുടെ വലിയ സന്തോഷമുള്ള കുടുംബം,” പേളി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *