Cinema

ലോക്ക്ഡൗൺ കാലഘട്ടത്തിലെ പൊതുജന സഹകരണത്തിന് നന്ദി; ശ്രദ്ധനേടി ‘അടയാളങ്ങൾ’

കോവിഡ് പ്രതിസന്ധി കാലത്ത് വ്യത്യസ്തമായ ഹ്രസ്വചിത്രവുമായി എത്തിയിരിക്കയുകയാണ് തൃശ്ശൂർ സിറ്റി പൊലീസ്.”അടയാളങ്ങൾ” എന്ന് പേരുള്ള ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനും കൂടിയായ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ CPO അരുൺ കുന്നമ്പത്താണ്.6 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ ഡ്യൂട്ടിക്കിടയിൽ പൊലീസുകാരൻ ആക്രമിക്കപ്പെട്ടതക്കം നിരവധി കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്.

ചിത്രം ഭാഷയ്ക്ക് അതീതമായി, സ്പർശ്യമായ രീതിയിലാണ് കടന്നുപോകുന്നത്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് ചിത്രത്തിന്റെ അവസാനം.ചിത്രത്തിൽ ലോക്ഡൗൺ കാലഘട്ടത്തിലെ പൊതുജന സഹകരണത്തിനു തൃശ്ശൂർ സിറ്റി പോലീസ് നന്ദിയും പറയുന്നുണ്ട്.

പോലീസുകാരായ ശ്രീമതി ഷിജി , സുന്ദരൻ, ജിജേഷ്, സുജിത് , പ്രകാശ് കെ എസ് , നിധീഷ് , ലിഗിൻ രാജ് .ടി എന്നിവരാണ് ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *