Cinema

നൃത്തത്തിനൊപ്പം വായനയും; പുസ്തകങ്ങൾ പരിചയപ്പെടുത്തി ശോഭന

അഭിനയം കൊണ്ടും നൃത്തം കൊണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭന.ചെറുപ്രായത്തില്‍ തന്നെ ശോഭന നൃത്തം അഭ്യസിച്ച് തുടങ്ങിയിരുന്നു. താരം ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും നൃത്താധ്യാപിക എന്ന നിലയിൽ വളരെ സജീവമാണ്. സോഷ്യൽ മീഡിയയിൽ വളരെ അതികം ആക്റ്റീവായ ശോഭന പങ്കുവെയ്ക്കുന്ന നൃത്ത വിഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഈ വിഡിയോയിലൂടെ താൻ നല്ലൊരു വായക്കാരി കൂടിയാണെന്ന് വെളിപ്പെടുത്തുകയാണ് ശോഭന . വീഡിയോയിലൂടെ തന്റെ വീട്ടിലെ പുസ്തകങ്ങൾ ആരാധകർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ് താരം.

കഥ, കവിത, നോവൽ, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ ശോഭന വീഡിയോയിലൂടെ തന്റെ ആരാധകർക്ക് പരിചയപ്പെടുത്തുന്നുണ്ട്. നൃത്തം പഠിക്കുന്നവർ വായിക്കേണ്ട ചില പുസ്തകങ്ങളെക്കുറിച്ചാണ് ശോഭന വീഡിയോയുടെ തുടക്കത്തിൽ പരിചയപ്പെടുത്തുന്നത്. പിന്നീട് ചില നല്ല നോവലുകളും, കവിത പുസ്തകങ്ങളും, പാചക പുസ്തകങ്ങളും, സംഗീത പുസ്തകങ്ങളും താരം പരിചയപ്പെടുത്തുന്നുണ്ട്.എന്തായാലും വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Shobana Chandrakumar (@shobana_danseuse)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *