Cinema

നേട്ടവുമായി ‘അലരേ, നീ എന്നിലെ’; യൂട്യൂബിൽ 5 മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഗാനം

അർജുൻ അശോകൻ നായകനാക്കി നവാഗതരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്’. ഇപ്പോഴിതാ ചിത്രത്തിലെ ‘അലരേ നീ എന്നിലെ’ എന്ന ഗാനം യൂട്യൂബിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുമാകയാണ്. ഗാനം ഇതിനോടകം 5 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്.

ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ശബരീഷ് വർമ്മയാണ് . കേരളത്തിൽ വൻ തരംഗമായി മാറിയ ‘മലരേ’ എന്ന ഗാനത്തിനു ശേഷം ശബരീഷിന്റെ മറ്റൊരു ഗാനം കൂടി കേരളക്കരയിൽ വൈറലായി മാറിയിരിക്കയുകയാണ്. കൈലാസ് ആണ് ഈ പാട്ടിന്റെയും സംഗീതം. അയ്റാനും നിത്യ മാമനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംവിധായകരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *