Cinema

ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ‘കറ’യുടെ പൂർണരൂപം ജനങ്ങളിലേക്കെത്തുന്നു; കുട്ടിക്കൽ ജയചന്ദ്രൻ

ഇന്ദുമുഖി ചന്ദ്രമതി അടക്കമുള്ള ടെലിവിഷൻ പരമ്പരകളിലൂടെയും മൈ ബോസ്, ചിരിക്കുടുക്ക, വർഗ്ഗം , ദൃശ്യം , ചാന്ത്പൊട്ട് അടക്കമുള്ള ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ നടനാണ് കൂട്ടിക്കൽ ജയചന്ദ്രൻ. ഇപ്പോൾ ജയചന്ദ്രൻ കേന്ദ്രകഥാപാത്രം ആയി വരുന്ന കറ എന്ന ഷോർട്ട് ഫിലിം ഈ വരുന്ന ഞായറാഴ്ച റിലീസാകുന്നു.

ബി പോസിറ്റീവ് ബാനറിൽ മോഹൻകുമാർ നിർമിച്ച് ലറിഷിന്റെ തിരക്കഥ, സംവിധാനത്തിൽ ആണ് ഈ ഷോർട്ട് ഫിലിം റിലീസാകുന്നത്. ഞായറാഴ്ച റിലീസാകുന്ന വിവരം കൂട്ടിക്കൽ ജയചന്ദ്രൻ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

കുറുപ്പിനെ പൂർണ്ണരൂപം….

നാളെ ശനിയാഴ്ച കാലത്ത് 10.10ന് “കറ” എന്ന മിനി മൂവിയുടെ ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് പോസ്റ്റർ റിലീസ് ചെയ്യുന്നതാണ്.ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് കറയുടെ പൂർണരൂപം റിലീസ് ആകുന്നത്… കുട്ടിക്കൽ ജയചന്ദ്രൻറെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി മാറും ഈ കഥാപാത്രം എന്നാണ് പ്രേക്ഷകർ പറയുന്നത്. അദ്ദേഹം മുമ്പ് ചെയ്തതിൽ വെച്ച് ഏറെ വ്യത്യസ്ത ഉള്ള കഥാപാത്രമായിരിക്കും ഇത്. നേരത്തെ ഈ ചിത്രത്തിൻറെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. ശബ്ദത്തിന് പ്രാധാന്യമുള്ള ഈ ഷോട്ട് ഫിലിമിന് വേണ്ടി പ്രേക്ഷകർ കടുത്ത കാത്തിരിപ്പിലാണ്.

Leave a Reply

Your email address will not be published. Required fields are marked *