Cinema

‘കൈതപ്പൂവിൻ കഞ്ഞിക്കുറുമ്പിൽ’ പാട്ടുമായി നടി അഹാന; വൈറലായി വീഡിയോ

അഭിനയത്തോടൊപ്പം മനോഹരമായ പാട്ടുകൾക്കൊണ്ടും ഡാൻസുകൾ കൊണ്ടും മലയാളികളെ അമ്പരപ്പിക്കുന്ന നടിയാണ് അഹാന കൃഷ്ണ. സഹോദരിമാരോടൊപ്പം ഡാൻസ് വീഡിയോകളിൽ കാണാറുള്ള താരം ഇടയ്ക്ക് തന്റെ യൂട്യൂബ് ചാനലിൽ പാട്ടുകൾ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോഴിതാ താരം പുതിയൊരു ഗാനം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കൊപ്പം പങ്കുവെച്ചിരിക്കുകയാണ്.‘കൈതപ്പൂവിൽ കഞ്ഞിക്കുറുമ്പിൽ’ എന്ന ഗാനമാണ് താരം ആരാധകർക്കായി ആലപിച്ചിരിക്കുന്നത്.

‘ഒരു പാട്ടുപാടാൻ ശ്രമിക്കുന്നു. യൂകലേലി ഉപയോഗിച്ചു എന്തെങ്കിലും ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്’ എന്ന അടിക്കുറുപ്പോടെയാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് ഇത്. അഹാനയുടെ ഗാനം വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.താരത്തിന്റെ മനോഹരമെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.ഇതിന് മുൻപും അഹാന പങ്കുവെച്ചിട്ടുള്ള പാട്ടുകൾ ഇന്റഗ്രമിൽ ഹിറ്റായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *