Cinema

എൻജോയ് എൻജാമിക്ക് കവർ പതിപ്പുമായി ജുവല്‍ മേരി, വൈറൽ

ഇന്ത്യ ഒട്ടാകെ വൻ ഹിറ്റായി മാറിയ ഗാനമായിട്ടിരുന്നു ‘എൻജോയ് എൻജാമി’. ഇപ്പോഴിതാ ഈ ഗാനത്തിന് കവർ വേർഷനുമായി എത്തിയിരിക്കുമാകയാണ് അവതാരകയും നടിയുമായ ജുവൽ മേരി.മികച്ച ആലാപനത്തിലൂടെ താരം ചുരുങ്ങിയ സമയത്തിനകം ആസ്വാദകരെ കയ്യിലെടുത്തു.ആരാധകർക്ക് തീർത്തും സർപ്രൈസ് നൽകുന്നതായിരുന്നു ജുവലിന്റെ ​ഗായികയായുള്ള ആദ്യ സംരംഭം.പലർക്കും പുതിയ അറിവാണ് താരം ഇത്രയും മനോഹരമായി പാടുമെന്നത്.

കവർ വേർഷനിൽ ജുവലിനൊപ്പം ചേർന്ന് ​ഗാനം ആലപിക്കുന്നത് അർജുൻ ഉണ്ണികൃഷ്ണനാണ്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ആദ്യ കവർ ഗാനമാണിതെന്നും ഇത്തരമൊരു വ്യത്യസ്ത ഗാനം സൃഷ്ടിച്ച ധീയോടും അറിവിനോടും സ്നേഹം അറിയിക്കുന്നു. കാലത്തിനപ്പുറം നിലനിൽക്കുന്ന ഗാനമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഗാനം നിർമ്മിക്കാൻ സഹായിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. എല്ലാവരും പാട്ട് ആസ്വദിക്കുമെന്നു കരുതുന്നു… ​ഗാനം പങ്കുവച്ച് ജുവൽ കുറിച്ചു.

അവതാരകയായി ശ്രദ്ധ നേടിയ ജുവൽ ഉട്ട്യോപിയയിലെ രാജാവ്, പത്തേമാരി, ഒരേ മുഖംം, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *