Cinema

പുഷ്പക്കായി അല്ലു അര്‍ജുന്‍ വാങ്ങുന്നത് 70 കോടി; റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘പുഷ്പ. അല്ലു ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് ഒരുങ്ങുന്നത്. സിനിമയിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അർജുൻ എത്തുന്നത്.ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിന് വേണ്ടി അല്ലു അര്‍ജുന്‍ വാങ്ങുന്നത് 70 കോടി രൂപയാണ്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തെലുങ്ക് മാധ്യമങ്ങളാണ്. പുഷ്പയുടെ രണ്ടു ഭാഗങ്ങളിലുമായി സൂപ്പർ താരം 60 മുതല്‍ 70 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല.

ചിത്രത്തിൽ മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ എത്തുന്നത്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ഫഹദ് എത്തുന്നത്.ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പുഷ്പ’യ്ക്കുണ്ട്. ചിത്രം തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *