Cinema

എങ്ങനെയുണ്ട് എന്റെ ‘ഗമഗം’; വിധു പ്രതാപ് സൂപ്പറാണെന്ന് ആരാധകർ

മലയാളികൾക്ക് പ്രിയപ്പെട്ട പിന്നണി ഗായകനാണ് വിധു പ്രതാപ്. രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വിധു അവയ്‌ക്കെല്ലാം അടിപൊളി ക്യാപ്ഷനുകളാണ് നൽകുന്നത്.ഇപ്പോഴിതാ വിധു ഇൻസ്റ്റഗ്രാമിൽ റീൽസിൽ പങ്കുവച്ച പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.ഈ വിഡിയോയ്ക്ക് രസകരമായ ഒരു കാപ്ഷനും താരം നൽകിയിട്ടുണ്ട്.


മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ ‘പുലിവാൽ കല്യാണം’ എന്ന സിനിമയിലെ സലീംകുമാറിന്റെ ഒരു കോമഡി രംഗമാണ് വിധു അഭിനയിച്ചിരിക്കുന്നത്. ഒപ്പം “എങ്ങനെ ഒണ്ട് എന്റെ ഗ മ ഗം,” എന്ന കാപ്ഷനും വിധു ചേർക്കുന്നു.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കയുകയാണ്.നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ പ്രതികാരങ്ങളുമായി എത്തുന്നത്.

മുൻപ് ഗായകരായ ജ്യോത്സനയ്ക്കും സിതാരയ്ക്കും റിമിടോമിക്കുമൊപ്പം ഒരു അടിപൊളി ചിത്രം വിധു പങ്കുവച്ചിരുന്നു.മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ‘കണ്ണ് പഴുത്ത് ചീഞ്ഞിരിക്കാണ് സാർ’ എന്ന ഡയലോഗാണ് അന്ന് ചിത്രത്തോടൊപ്പം കാപ്ഷനായി നൽകിയിരുന്നത്.ഈ ചിത്രവും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *