Cinema

കുടുക്കിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടുമെന്ന് കൃഷ്ണശങ്കർ; വീഡിയോ വൈറൽ

കൃ​ഷ്ണ​ ​ശ​ങ്ക​റിനെ നായകനാക്കി ബി​ല​ഹ​രി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുടുക്ക് 2025’. ‘അ​ള്ള് ​രാ​മേ​ന്ദ്ര​ന്’ ​ശേ​ഷം​ ബി​ല​ഹ​രി സംവി​ധാനം ചെയ്യുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ‘തെയ്തക തെയ്തക’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇത്തരത്തിൽ വൈറലാകുന്നത്.ചിത്രത്തിൽ ദുർഗ കൃഷ്ണയും സ്വാസികയുമാണ് നായികമാർ. 2025ലെ കഥയാണ് ചിത്രം പറയുന്നത്. വ്യക്തികളുടെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണശങ്കർ എത്തുന്നത്.

ഇപ്പോഴിതാ, ചിത്രത്തിലെ നായികയായ ദുർഗാകൃഷ്ണയ്ക്ക് ഒപ്പം കുടുക്കിലെ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് കൃഷ്ണശങ്കർ രാരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.


“കുടുക്ക് 2025 എന്ന സിനിമയിലെ നായകനും നായികയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും!,” എന്ന അടിക്കുറുപ്പോടെയാണ് കൃഷ്ണശങ്കർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഷൈൻ ടോം ചാക്കോയും ചിത്രത്തിലുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *