Cinema

ഈറനണിഞ്ഞ് പ്രയാഗ മാർട്ടിൻ; തരംഗമായി പുതിയ ഫോട്ടോഷൂട്ട്

മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് നടി പ്രയാഗ മാർട്ടിൻ. പിന്നീട് തമിഴിൽ പിസാസ് എന്ന ഹൊറർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി നായികയായി മാറുകയും ചെയ്യുകയായിരുന്നു താരം. തുടർന്ന് മലയാളത്തിൽ നിരവധി സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങി.

ഇതോടൊപ്പം തന്നെ ഒരുപാട് ആരാധകരുള്ള ഒരു യുവനടി കൂടിയാണ് പ്രയാഗ മാർട്ടിൻ.താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രയാഗയുടെ ചിത്രങ്ങൾക്കും വീഡിയോസും ഒക്കെ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വെള്ളത്തിൽ കളിച്ച് ഈറനണിഞ്ഞ് ഇരിക്കുന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇത്.മനോഹരമായ ഒരു അരുവിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മികച്ച അഭിപ്രായമാണ് ആരാധകർ താരത്തിന്റെ ഫോട്ടോഷൂട്ടിന് നല്കിയിട്ടുളളത്. ഗൗതം വല്ലത്ത് എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ഇവ. അസാനിയ നസ്രിൻ എന്ന ഡിസൈനറുടെ വസ്ത്രങ്ങളിൽ കിടിലം ലുക്കിലാണ് പ്രയാഗയെ കാണാൻ സാധിക്കുക. പ്രബിനാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

പാവ, കട്ടപ്പനയിലെ ഹൃതിക് റോഷൻ,ഒരു മുറൈ വന്നതു പറത്തായ, ഒരേ മുഖം, ഫുക്രി, രാംലീല, ബ്രതെഴ്സ് ഡേ, ഒരു പഴയ ബോംബ് കഥ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയിലാണ് പ്രയാഗ അവസാനമായി അഭിനയിച്ചതിൽ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ലിക്സ് ചിത്രത്തിലാണ് പ്രയാഗ ഇപ്പോൾ അഭിനയിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *