Cinema

‘വരനെ ആവശ്യമുണ്ട്’; വൈറലായി ചിത്രത്തിന്റെ ഡിലീറ്റഡ് രംഗം

സുരേഷ് ഗോപി,ശോഭന,ദുൽഖർ സൽമാൻ,കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി മലയാളത്തിൽ വൻ വിജയമായി മാറിയ സൂപ്പർഹിറ്റ് ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’.ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗം പുറത്തിറക്കിയിരിക്കുകയാണ് സംവിധായകൻ അനൂപ് സത്യൻ. ലാലു അലക്സ് അവതരിപ്പിക്കുന്ന മാനുവൽ എന്ന കഥാപാത്രം ശോഭനയെയും കല്യാണിയെയും സന്ദർശിക്കുന്ന ഭാഗത്തിലെ രംഗങ്ങളാണ് വിഡിയോയിലുള്ളത്.

സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്. 2020 ഫെബ്രുവരി ഏഴിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്.ദുൽഖർ സൽമാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിര്‍മിച്ച ചിത്രത്തിൽ ശോഭന, സുരേഷ് ഗോപി,ദുൽഖർ സൽമാൻ, ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്‍റണി എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *