Cinema

‘ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ കൊതിപ്പിക്കല്ലേ’; ഹോം മെയ്ഡ് പാനിപൂരിയുമായി നടി ലെന

കോവിഡും ലോക്ക് ഡൗണും വന്നതോടെ ഷൂട്ടിങ് തിരക്കുകളിൽ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമാണ് മിക്ക സിനിമ താരങ്ങളും. മിക്കവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും, പാചകവും , മറ്റു വിശേഷങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഇപ്പോഴിതാ മലയാളകളുടെ ഇഷ്ട നടിയായ ലെനയും ഷൂട്ടിങ് തരാക്കുലയിൽ നിന്ന് വിട്ട് അമ്മയ്ക്ക് ഒപ്പം ചെലവഴിക്കുകയാണ്.

അമ്മ വീട്ടിലുണ്ടാക്കിയ പാനിപൂരിയുടെ വിശേഷങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.വീഡിയോ ഹിറ്റായതോടെ സുഹൃത്തുക്കൾ അടക്കം നിരവധി പേരാണ് കമന്റുമായി എത്തിയത്. വീഡിയോയ്ക്ക് താഴെ സ്രിന്റ, സുരഭി ലക്ഷ്മി, ജോമോൾ എന്നിവരെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘കൊതി കിട്ടും’ എന്നാണ് സുരഭിയുടെ പ്രതികരണം. ലോക്ക്ഡൗൺ കാലത്ത് തങ്ങളെ ഇങ്ങനെ കൊതിപ്പിക്കരുതെന്ന കമറ്റുമായി ആരാധകരും രംഗത്തുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *