Cinema

‘ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട്’; മസിൽ കാട്ടി റിമി ടോമി, ഏറ്റെടുത്ത് ആരാധകർ

ഗായിക, അവതാരക, നടി എന്നീ നിലയില്‍ തിളങ്ങുന്ന താരമാണ് റിമി ടോമി. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്.ഇപ്പോഴിതാ റിമി പങ്കുവച്ച പുതിയ ചിത്രവും ക്യാപ്‌ഷനുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈ ഉയർത്തിപ്പിടിച്ച് മസിൽ കാണിച്ചു നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിനൊപ്പം റിമി കുറിച്ച ക്യാപ്‌ഷൻ ഏറെ രസകരമാണ്. ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട് എന്നാണ് താരത്തിന്റെ കുറിപ്പ്.അതോടൊപ്പം എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും റിമി ഓർമിപ്പിച്ചു. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്.ചിത്രം വൈറലായതോടെ ‘മസില്‍ ടോമി’ എന്ന കമന്‍റുമായി സംവിധായകൻ ഒമർ ലുലുവും രംഗത്ത് എത്തി. നിരവധി താരങ്ങളും ആരാധകരും ആണ് റിമിയുടെ ചിത്രത്തിന് പ്രതികരണം നൽകുന്നത്. മിക്ക അഭിപ്രായങ്ങൾക്കും റിമി മറുപടിയും നാല്കുന്നുണ്ട്.

ഇതിനു മുൻപും താരം വർക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ലോക്ഡൗണിന്റെ ആദ്യ കാലത്ത് ജിമ്മിൽ പോകാൻ സാധിക്കാതെ വന്നതോടെ റിമി ഫ്ലാസ്ക് കയ്യിൽ പിടിച്ച് ഡംബെൽ ആക്കി വർക്കൗട്ട് ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.ഒപ്പം യോഗ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെ കുറിച്ചും തന്‍റെ യുട്യൂബ് ചാനലിലൂടെ റിമി നേരത്തെ പറഞ്ഞിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *