Cinema

ഞങ്ങൾക്ക് ഇഷ്ടം കുട്ടുവിനെ; മലർവാടി കൂട്ടുകാരുടെ വീഡിയോ വൈറൽ

മലയാള സിനിമയ്ക്ക് ഹിറ്റുകൾ സമ്മാനിച്ച സൂപ്പർ സംവിധായകൻ വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായിരുന്നു ‘മലർവാടി ആർട്സ് ക്ലബ്ബ്’.ചിത്രത്തിലൂടെ വിനീത് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് അതുല്യ പ്രതിഭയുള്ള അഞ്ച് താരങ്ങളെയായിരുന്നു നിവിൻ പോളി, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത്, അജു വർഗ്ഗീസ് എന്നിവരായിരുന്നു ആ അഞ്ച് ചെറുപ്പക്കാർ.

ഇന്ന് മലയാളസിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രദ്ധേയ സാന്നിധ്യമാണ് നിവിൻ പോളി. സൂപ്പർതാര ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളിൽ ഹാസ്യവേഷങ്ങളും സ്വഭാവവേഷങ്ങളും കൈകാര്യം ചെയ്ത് അജു വർഗീസും തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിരിക്കുന്നു.

ഇപ്പോഴിതാ ‘മലർവാടി ആർട്സ് ക്ലബ്ബ്’ പുറത്തിറങ്ങിയിട്ട് 11 വർഷം കഴിഞ്ഞിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ഒരു ഓർമ പങ്കുവയ്ക്കുകയാണ് നടൻ അജു വർഗീസ്. സെറ്റിലെ ഓണാഘോഷത്തിനിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

വിഡിയോയിൽ സിനിമയിലെ ഏതു കഥാപാത്രമാണ് നിങ്ങളുടെ എല്ലാം ഫേവറേറ്റ് എന്ന ചോദ്യത്തിന് കുട്ടു എന്നാണ് നിവിൻ അടക്കമുള്ള താരങ്ങൾ മറുപടി നൽകുന്നത് നൽകുന്നത്. അജുവർഗീസ് ആയിരുന്നു ചിത്രത്തിൽ കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.എന്തായാലും വീഡിയോ എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *