Cinema

വിവാദങ്ങൾക്ക് പിന്നാലെ റിലീസിനൊരുങ്ങി ‘അക്വേറിയം’; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

വിവാദത്തിനും വിലക്കിനും പിന്നാലെ ‘അക്വേറിയം’ പ്രേക്ഷകരിലേക്ക് എത്തുന്നു.ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്.സൈന പ്ലേ വഴി മേയ് 14 ന് ചിത്രം റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്.

ടി. ദീപേഷ് സംവിധാനം ചെയ്ത ചിത്രത്തിന് ‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും’ എന്നതായിരുന്നു ആദ്യം നൽകിയിരുന്ന പേര്.എന്നാൽ ഇത് വിവാദത്തിൽപ്പെട്ട് രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് ചിത്രം ഇപ്പോൾ ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്.ഹണി റോസ് കന്യാസ്ത്രീ ആയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തിൽ സണ്ണി വെയ്ന്‍, ഹണിറോസ്, ശാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെന്‍സര്‍ബോര്‍ഡിന്റെ സംസ്ഥാന- കേന്ദ്ര ഘടകങ്ങളെ സമീപിച്ചിട്ടും ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിനിമയുടെ പേര് മാറ്റിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *