Cinema

വിവാഹസാരിയിൽ അതീവസുന്ദരിയായി ദിവ്യ പിള്ള; തരംഗമായി ഫോട്ടോഷൂട്ട് വീഡിയോ

അയാള്‍ ഞാനല്ല’ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നടിയാണ് ദിവ്യ പിളള. താരം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. ഇപ്പോഴിതാ വിവാഹസാരിയിൽ അണിഞ്ഞൊരുങ്ങിയ ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത് . പരസ്യചിത്രത്തിനു വേണ്ടിയായിരുന്നു ദിവ്യയുടെ ഈ ബ്രൈഡല്‍ മേക്കോവർ.

ഇളം പിങ്ക് നിറത്തിലുള്ള നെറ്റിന്‍റെ സാരിയാണ് ദിവ്യ ധരിച്ചത്. ബ്രൈഡല്‍ ലുക്കിലുള്ള മേക്കപ്പാണ് ചെയ്തിരിക്കുന്നത്.ജീനാ സ്റ്റുഡിയോ ആണ് താരത്തിനായി മേക്കപ്പ് ചെയ്തത്. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ദിവ്യ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. എന്തായലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *