Cinema

സഹോദരങ്ങൾക്കൊപ്പം വേനൽ മഴ ആഘോഷമാക്കി മലയാളികളുടെ പ്രിയ താരം; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയ നായികയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ വളരെ ഏറെ സജീവമായ അനുശ്രീ തന്റെ ചെറിയ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, സഹോദരങ്ങൾക്കൊപ്പം വേനൽമഴ നനയുന്ന ഒരു വീഡിയോയും ചിത്രങ്ങളുമാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കുന്നത്.

‘ഇന്നലത്തെ മഴയിൽ…വേനൽ മഴയുടെ വരവേൽപിനെ ആഘോഷിക്കണം.. നനഞ്ഞു കൊണ്ട് തന്നെ വരവേൽക്കണം, മഴയിൽ കുട്ടികളാവുക…’– വിഡിയോയിക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ അനുശ്രീ വ്യക്തമാക്കി.

2012ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ ചിത്രം ‘ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലുടെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം, മധുരരാജ, പ്രതി പൂവൻകോഴി, മൈ സാന്റാ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരിലേക്ക് എത്തിയ താരമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *