Cinema

‘ബിരിയാണി’ നല്ല പോലെ ദഹിക്കുന്നില്ല; അനുജ വി എസ്സ്

കനികുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബിരിയാണി എന്ന ചിത്രം OTT റിലീസ് നടത്തിയിരുന്നു . ഇതു സംബന്ധിക്കുന്ന പല അഭിപ്രായങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് ഒരു വൈറൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുയാണ് സാമൂഹ്യപ്രവർത്തകയും, യൂട്യൂബറുമായ അനുജ വി എസ്. തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ്‌ അനുജ ഈ കുറുപ്പ് പങ്കുവെച്ചിരിക്കുന്നത്.

അനുജ വിഎസ് കുറിച്ച കുറുപ്പിൻറെ പരിപൂർണ രൂപം ഇങ്ങനെ.

“ബിരിയാണി” നല്ല പോലെ ദഹിക്കുന്നില്ല.. മതം ആണോ മതത്തിലെ വേലിക്കെട്ടുകൾ ആണോ കാരണം എന്നറിയില്ല. പക്ഷെ ഒരു കാര്യം അറിയാം. ഇസ്ലാം മതം പഴയ പോലെ അല്ല. പെണ്ണുങ്ങൾക്ക് കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്.
Anuja VS എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിനു മുൻപ് വരെ മേൽ പറഞ്ഞതായായിരുന്നില്ല എന്റെ വിശ്വാസം.

ചാനൽ തുടങ്ങിയതിനു ശേഷം പരിചയപ്പെട്ട 100ൽ 90പേരും ഇസ്ലാം മത വിശ്വാസികളായ സ്ത്രീകൾ ആണ്. അവർ മാസം തോറും യൂട്യൂബിൽ നിന്നും കൃത്യമായ വരുമാനം നേടുന്നുണ്ട്. അവരിൽ വ്ലോഗ് ചെയ്യുന്നവർ, കുക്കിംഗ്‌ വീഡിയോ ചെയ്യുന്നവർ, ക്രാഫ്റ്റ് ചെയ്യുന്നവർ എല്ലാം ഉണ്ട്.

രണ്ടാമത് ഈ തോന്നൽ ഉണ്ടാവാൻ കാരണം PSC യുടെ റാങ്ക് ലിസ്റ്റുകൾ ആണ്. എന്റെ ചെറിയ ഒരു അന്വേഷണത്തിൽ മിക്ക റാങ്ക് ലിസ്റ്റിലും കൂടുതൽ ഇടം നേടിയിരിക്കുന്നത് മുസ്ലിം നാമധാരികൾ ആണ്. കൂടുതലും മലപ്പുറം ജില്ലക്കാർ.

മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതോണ്ട് ബിരിയാണികൾ ഇല്ല എന്നും പറയുന്നില്ല. ഉണ്ടെങ്കിൽ ഇതോടെ അവസാനിക്കട്ടെ.

ഇങ്ങനെയാണ് അനുജയുടെ കുറിപ്പ് അവസാനിക്കുന്നത്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *