Cinema

ഇനി ബേബി നയൻതാരയല്ല; നായികയാവാന്‍ തയ്യാറെടുത്ത് നയൻതാര ചക്രവർത്തി

‘കിലുക്കം കിലുകിലുക്കം ‘ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് ബേബി നയന്‍താര. തുടർന്ന് തരാം സൂപ്പർസ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത് എന്നിവരുടേത് ഉള്‍പ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപത്രങ്ങള്‍ അവതരിപ്പിച്ചിരുന്നു.


രജനിയുടെ ‘ കുസേലന്‍ ‘ എന്ന ചിത്രത്തിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാന്റെ ‘ മറുപടി ‘ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. തുടര്‍ന്ന് പഠനത്തിനായി സിനിമയോട് താല്‍ക്കാലികമായി വിട പറഞ്ഞ നയന്‍താര ചക്രവര്‍ത്തി മടങ്ങിവരവിനായി തയ്യാറെടുക്കുകയാണ്.ഇക്കുറി എത്തുന്നത് ബേബി നയന്‍താരയായിട്ടല്ല മറിച്ച് മിസ്സ് നയന്‍താരാ ചക്രവര്‍ത്തിയായാണ് അതും നായികയാവാന്‍.

താരത്തെ തേടി തമിഴ് – തെലുങ്ക് സിനിമാ വേദിയില്‍ നിന്നും വമ്പൻ ഓഫറുകള്‍ എത്തി തുടങ്ങി. ഉടന്‍ തന്നെ താന്‍ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നയന്‍താര അറിയിച്ചു.ഏപ്രിൽ 20 ന് തൻ്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ ബി. എ. മാസ്സ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയാണിപ്പോള്‍ മിസ്സ് നയന്‍ താര ചക്രവര്‍ത്തി. ഇപ്പോഴിതാ താരം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തന്റെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. താരത്തിന്റെ മടങ്ങിവരവിനായുള്ള കാത്തിരുപ്പിലാണ് ആരാധകരിപ്പോൾ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *