Cinema

പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ‘കറ’ നല്ലതാണ്

ബി പോസിറ്റീവ് പ്രൊഡക്ഷൻ ബാനറിൽ മോഹൻകുമാർ നിർമ്മിച്ച് ലറിഷിന്റെ തിരക്കഥാ, സംവിധാനത്തിൽ, കുട്ടിക്കൽ ജയചന്ദ്രൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന പുതിയ ഹ്രസ്വചിത്രമാണ് ‘കറ’. ഇതിൻറെ ട്രെയിലർ ദിവസങ്ങൾക്കു മുമ്പേ പുറത്തിറങ്ങിയിരുന്നു. പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.

ചിരിക്കുടുക്ക, ചാന്ത് പൊട്ട് , ഡിക്ടറ്റീവ് , മെമ്മറീസ് ,ദൃശ്യം, തുടങ്ങിയ സിനിമകളിലൂടെയും. കോമഡി ടൈം എന്ന ഹാസ്യ ഫോണിൽ പരിപാടിയിലൂടെയും ഏറെ ശ്രദ്ധേയനായ നടൻ ആണ് കുട്ടിക്കൽ ജയചന്ദ്രൻ . ഇന്ദുമുഖീ ചന്ദ്രമതി അടക്കമുള്ള ഹാസ്യ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. നിലവിൽ പുറത്തിറങ്ങി കൊണ്ടിരിക്കുന്ന ഷോർട്ട് ഫിലിംകളിൽ നിന്നും തികച്ചും വ്യത്യസ്തപരമായ വിഷയം ആണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. ഒപ്പം സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന ഈ ചിത്രം മനോഹരം ആവും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ശബ്ദത്തിന് വളരെ പ്രാധാന്യമുള്ള ഈ ചിത്രം വ്യത്യസ്തമായ ഒരു കഥാ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത് . കോവിഡ് 19 പകർച്ചവ്യാധി സാഹചര്യത്തിൽ പുറത്തിറങ്ങിയ ചിത്രം എന്ന പ്രത്യേകതയും കറ എന്ന ഈ ഹ്രസ്വ ചിത്രത്തിന് സ്വന്തം ആകുന്നു. ഇതിൻറെ പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്രീകാന്താണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷെവിലിനും . കുട്ടിക്കൽ ജയചന്ദ്രൻ ചെയ്ത വേഷങ്ങളിൽ ഏറെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും എന്നാണ് ഈ ഹ്രസ്വ ചിത്രത്തിൻറെ ട്രെയിലർ കണ്ട പ്രേക്ഷകർ പറയുന്നത്.

വളരെ അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം തന്നെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നതും. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിനയജീവിതത്തിൽ ഈ ഹ്രസ്വചിത്രം ഒരു നാഴികക്കല്ലാകും എന്നാണ് പ്രതീക്ഷ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *