Cinema

സാനിയയുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്; വൈറലായി വര്‍ക്കൗട്ട് വീഡിയോ

‘ക്വീന്‍’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്. താരം പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ടുകൾക്കും വീഡിയോകൾക്കും മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പുതിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. തന്റെ ട്രെയ്‌നറായ കിരണിനെ മെൻഷൻ ചെയ്തുകൊണ്ടാണ് സാനിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സാനിയയുടെ ഫിറ്റ്നസ് രഹസ്യം ഇതാണല്ലേ എന്നാണ് ആരാധകരുടെ വിഡിയോയോടുള്ള പ്രതികരണം. നടിമാരായ അഞ്ജു കുര്യനും അഹാനയും വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ് തുടങ്ങിയ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു താരം.വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിൽ നായികയായി അഭിനയിച്ചത് സാനിയ ആയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *