Cinema

ജോജി പാവം, തറവാടിന്റെ തകര്‍ച്ചക്ക് കാരണം ബിൻസി; തുറന്നടിച്ച് ‘ജോമോൻ’

ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും രണ്ടാഴ്ചയായി ഈ സിനിമ തന്നെയാണ് താരം.

സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും തിരക്കഥകൃത്ത് കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിടുന്നുണ്ട്.ഒപ്പം ജോജിയുടെ മികവും പോരായ്മയും ഇഴ കീറി പരിശോധിക്കുന്നവരുമുണ്ട്.ഇപ്പോഴിതാ ഇവരുടെ മുന്നിലേക്ക് പുതിയൊരു സാധ്യത തുറന്നുകൊടുക്കുകയാണ് നടൻ ബാബുരാജ്.

ചിത്രത്തിൽ ജോമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. പനച്ചേൽ തറവാടിന്റെ തകർച്ചയ്ക്കു കാരണം ബിൻസിയാണെന്നാണ് ബാബുരാജ് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ബാബുരാജിന്റെ കുറിപ്പ് ഇങ്ങനെ:

ബിൻസി …പനചെൽ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്‌സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി .എന്റെ അനിയൻ പാവമാണ് , മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല ….

ഫഹദിനും ബിൻസിയെ അവതരിപ്പിച്ച ഉണ്ണിമായയുമൊത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു ബാബുരാജിന്റെ രസകരമായ ഈ കുറിപ്പ്.

നടൻ ബാബുരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആയാണ് ജോജിയിലെ ജോമോൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ വാഴ്ത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശ്യാം പുഷ്കരൻ ആണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *