Cinema

മികച്ച പിന്തുണ നേടി ‘കള’ മുന്നേറ്റം തുടരുന്നു; പുതിയ ടീസർ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കള. ചിത്രം മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്.അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലിസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത് ചിത്രം കൂടിയാണിത്.

ത്രില്ലര്‍ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. സിനിമയിലെ സംഘട്ടന ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റിരുന്നു. പിന്നീട് ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷമാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *