Cinema

‘ബറോസ്’ ലൊക്കേഷനിലെ ലാലേട്ടന്റെ ആദ്യ ദിനം; തരംഗമായി വീഡിയോ

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ബറോസ്’. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ലൊക്കേഷൻ വീഡിയോ പുറത്തുവന്നിരിക്കുകയാണ് .ചിത്രത്തിന്റെ പൂജ ചടങ്ങുകൾ മാര്‍ച്ച് 24ന് നടന്നിരുന്നു. സിനിമയുടെ ആദ്യദിന ചിത്രീകരണത്തില്‍ നിന്നുള്ള ചില ലൊക്കേഷൻ കാഴ്ചകൾ ആണ് ഇപ്പോൾ പുറത്തുവിട്ടത്.

‘ബറോസ്’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ”മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ സിനിമയൊരുക്കുന്നത്.ചിത്രത്തിൽ നടൻ .പ്രിത്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നു.പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. എന്തായാലും മലയാളികളുടെ താര രാജാവായ മോഹൻലാൽ ഒരുക്കുന്ന ആദ്യ സിനിമയ്ക്കായുള്ള കാത്തിരുപ്പിലാണ് സിനിമ ലോകം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *