Cinema

‘അച്ഛന്റെ പാട്ടിൽ, മകളുടെ ചുവടുകൾ’; വീഡിയോയുമായി ഗിന്നസ് പക്രു

ഗിന്നസ് പക്രു തകർത്ത് അഭിനയിച്ച് മലയാളക്കരയാകെ നെഞ്ചേറ്റിയ ചിത്രമാണ് അത്ഭുതദീപ്. ചിത്രത്തിലെ ‘ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ കള്ളിപ്പെണ്ണേ’ എന്ന ​ഗാനം വൻ ഹിറ്റായി മാറിയിരുന്നു.ഇപ്പോഴിതാ അച്ഛന്റെ സിനിമയിലെ പാട്ടിനൊപ്പം ചുവടുവെച്ച് രംഗത്ത് എത്തിയിരിക്കയുകയാണ് മകൾ ദീപ്ത കീർത്തി.ഗിന്നസ് പക്രു തന്നെയാണ് മകളുടെ തകർപ്പൻ ഡാൻസ് വീഡിയോ സോഷ്യൽ മീ‍ഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ‍

‘അച്ഛന്റെ പാട്ടിൽ, മകളുടെ ചുവടുകൾ’ എന്ന ക്യാപ്ഷ്യനോടെയാണ് താരം തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിന്റെ മുന്നിൽ നിന്ന് മനോ​ഹരമായി ഡാൻസ് ചെയ്യുകയാണ് ദീപ്ത. ​ദീപ്തയെ ഡാൻസിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സർപ്രൈസ് സമ്മാനമായി നായക്കുട്ടിയെ നൽകി ​ഗിന്നസ് പക്രു മകളെ ഞെട്ടിച്ചിരുന്നു. ഇതിന്റെ വിഡിയോയും താരം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *