Cinema

കുറുപ്പിനായുള്ള തിരച്ചിൽ ആരംഭിച്ചു; ടീസർ കണ്ടത് ലക്ഷങ്ങൾ

മലയാളികളുടെ പ്രിയനടൻ ദുൽഖർ സൽമാൻ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി എത്തുന്ന ചിത്രമാണ് കുറുപ്പ്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്.ഇപ്പോഴിതാ കുറുപ്പിന്റെ ടീസർ റിലീസ് ചെയ്തു.വയലിൽ കത്തിയെരിയുന്ന കാറിൽ നിന്നാണ് ടീസർ തുടങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്.ചിത്രം മെയ് 28ന് തീയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക.ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.അഞ്ച് ഭാഷകളിലായാണ് ടീസർ പുറത്തിറങ്ങിയത്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *