Cinema

ചുവന്ന ഗൗണിൽ തിളങ്ങി മീനാക്ഷി; ചിത്രം പങ്കുവച്ച് താരപുത്രി

ജനപ്രിയനാടൻ ദിലീപിന്റെയും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം.താര പുത്രി സിനിമയിൽനിന്നും അകന്നു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ മീനാക്ഷിക്ക് വമ്പൻ ആരാധക കൂട്ടം തന്നെയുണ്ട്.പിറന്നാൾ ദിവസം നിരവധി പേരാണ് മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.


വളരെ അപൂർവമായി മാത്രമേ മീനാക്ഷി സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ളു. ഇക്കുറി തന്റെ തന്നെ ഒരു ചിത്രമാണ് താരപുത്രി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.ചുവപ്പു നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. താൻ അസാധാരണമാണെന്ന് ഓർമപ്പെടുത്തുന്ന കുറുപ്പും ഇതിനോടൊപ്പം മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്.എന്തായാലും ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *