Cinema

മീശ പിരിക്കുന്ന ആ കള്ളന്‍ വീണ്ടും മലയാളികൾക്ക് മുൻപിൽ; വൈറലായി ‘മീശമാര്‍ജാരന്‍’

മലയാളത്തിൽ എക്കാലത്തെയും ജനപ്രിയ സിനിമകളിൽ ഒന്നായിരുന്നു ലാൽജോസ് ഒരുക്കിയ മീശമാധവൻ.2002ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. വർഷങ്ങൾക്കിപ്പുറവും ചിത്രത്തിലെ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിലും ട്രോളുകളിലും നിറഞഞുണ് നിൽക്കുന്നു.ഇപ്പോഴിതാ ‘മീശമാധവൻ’ റെഫറൻസ് ഉള്ള ഒരു ഹ്രസ്വചിത്രമാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

എ വി തമ്പാൻ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്റെ പേര് ‘മീശമാർജാരൻ’ എന്നാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ കള്ളനെ അവതരിപ്പിച്ചിരിക്കുന്നത് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ആണ്. മീശമാധവന്റെ സംവിധായകൻ ലാൽജോസ് തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ചിത്രത്തെക്കുറിച്ച് ലാൽജോസ് കറുപ്പ്

“മീശ മാധവൻ റിലീസായവർഷം ജനിച്ചവർ ഈ നിയമസഭാതെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യും. കാലമിത്രയായിട്ടും ഷോർട് ഫിലിമുകളിലും ട്രോളുകളിലും മീമുകളിലും മാധവനും ഭഗീരഥൻപിളളയും ദിവസേനയെന്നോണം മത്സരിച്ച് കൊണ്ടേയിരിക്കുന്നു. ത്രിവിക്രമനും വക്കീൽ മുകുന്ദനുണ്ണിക്കും മുളളാണി പപ്പനും പട്ടാളം പുരുഷുവിനും വിശ്രമമില്ല. ഈ പ്രതിഭാസത്തെ ഉളള് നിറഞ്ഞ നന്ദിയോടെയാണ് നോക്കി കാണുന്നത്.
മീശ മാധവൻ ഇൻസ്പയേർഡ് സൃഷ്ടികളിൽ ഏറ്റവും പുതിയത് ശ്രീ എ.വി തമ്പാൻ സംവിധാനം ചെയ്ത മീശമാർജ്ജാരൻ എന്ന ഷോർട് ഫിലിമാണ്. 1981 ൽ റിലീസായ മനസ്സിന്റെ തീർത്ഥയാത്ര എന്ന സിനിമയുടെ സംവിധായകനായി രംഗത്ത് വന്നയാളാണ് ശ്രീ തമ്പാൻ. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ആണ് മീശമാർജ്ജാരനിലെ ‘കളളൻ’.

എല്ലാ മീശമാധവൻ സ്നേഹികൾക്കുമായി ഈ ഷോർട് ഫിലിം ഞാനിവിടെ പങ്ക് വക്കുന്നു. മീശ മാർജ്ജാരന് പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് ആംശസകൾ.”

എന്തായാലും ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *