Cinema

‘നന്ദലാല’യ്ക്ക് വീണ്ടും ചുവടുവച്ച് നടി ഇന്ദ്രജയും സജ്നയും(വീഡിയോ)

കലാഭവൻമണി, വാണി വിശ്വനാഥ്,ഇന്ദ്രജ,സുകുമാരി എന്നിവർ തകർത്തഭിനയിച്ച് മലയാളി മനസ് കീഴടക്കിയ വിനയൻ ചിത്രമായിരുന്നു ‘ഇൻഡിപെൻഡൻസ്’.1999ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകൾ ഇപ്പോളും പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കുന്നു.‘നന്ദലാല ഹേയ് നന്ദലാല’ എന്ന് തുടങ്ങുന്ന ഗാനമാണ് കൂട്ടത്തിൽ ഏറ്റവും ജനകീയമായത്. അതിലെഗാനരംഗം ഒരു മലയാളിയും മറക്കാൻ ഇടയില്ല. ഇപ്പോഴിതാ ഈ ഗാനത്തിന് വർഷങ്ങൾക്ക് ശേഷം വീണ്ടും ചുവടുവയ്ക്കുകയാണ് നടി ഇന്ദ്രജ. കൂടെ നൃത്ത സംവിധായിക സജ്ന നജാമുമുണ്ട്.

ചിത്രം പ്രേക്ഷകരിലേക്ക് എത്തി 22 വർഷത്തിന് ശേഷവും ആ ഗാനത്തിനോടുള്ള ആളുകളുടെ സ്നേഹം മനസിലാക്കാൻ സജ്ന നജാം പങ്കുവച്ച വീഡിയോയുടെ താഴെയുള്ള കമന്റുകൾ വായിച്ചാൽ മതി. മിക്കവർക്കും ഗൃഹാതുരമായ ഓർമകളാണ് പങ്കുവയ്ക്കാനുള്ളത്.എന്തായാലും ഇന്ദ്രജയുടെയും സജ്നയുടെയും നൃത്തം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *