Cinema

കടയ്ക്കല്‍ ചന്ദ്രന്‍ മാര്‍ച്ച് 26ന് അധികാരമേല്‍ക്കും; പ്രഖ്യാപിച്ച് മമ്മുക്ക

മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം വണ്ണിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 26നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.റിലീസ് തീയതി പ്രഖ്യാപിച്ചത് മമ്മൂട്ടി തന്നെയാണ്. മാര്‍ച്ച് 26 മുതല്‍ കടയ്ക്കല്‍ ചന്ദ്രന്‍ അധികാരമേല്‍ക്കും എന്ന ക്യാപ്ഷ്യനോടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായിരുന്നു. കട്ടുകളൊന്നും ഇല്ലാതെതന്നെ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന്റെ പേര് ‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്നാണ്.പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍ സ്വഭാവമുള്ള ചിത്രമാണ് ‘വണ്‍’.ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ.

ഏറെ കാലത്തിന് ശേഷമാണ് മമ്മുക്ക രാഷ്ട്രീയചിത്രത്തിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വൺ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. സമകാലീന കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.ചിത്രത്തില്‍ സീനിയര്‍ എസ് പി അനന്തനായി ദിനേശ് പണിക്കര്‍ വേഷമിടുന്നു. ഇതിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്ത് വന്നിട്ടുണ്ട്.

ചിത്രത്തിൽ വിജിലന്‍സ് ഡയറക്ടര്‍ അലക്‌സ് തോമസ് ആയി കൃഷ്ണകുമാറും, അഡ്വക്കേറ്റ് ജനറല്‍ വിജയമോഹന്‍ ആയി രഞ്ജിത്തും, ഡിവൈഎസ്പി രാജേഷ് മേനോന്‍ ആയി യദുകൃഷ്ണനും അഭിനയിക്കുന്നു.നിമിഷാ സജയന്‍, സലിം കുമാര്‍, ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്‍, മാമുക്കോയ, തുടങ്ങിയ വമ്പൻ താരനിര തന്നെ സിനിമയിലുണ്ട്. ചിത്രം നിർമിക്കുന്നത് ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *