Cinema

ഒളിഞ്ഞിരിക്കുന്ന വാക്കുകൾ തേടി പൃഥ്വിയും അല്ലിമോളും;ചിത്രം വൈറൽ

മലയാളികളുടെ പ്രിയ നടൻ പൃഥ്വിരാജിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്.പൃഥ്വിരാജിനെ പോലെ തന്നെ മകൾ അല്ലിക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.അലംകൃത എന്നാണ് അല്ലിയുടെ യഥാർത്ഥ പേര്.മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ മകളുടെ സ്വകാര്യതയെ മാനിച്ച് മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്യാറുള്ളത്.

ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്. ഒരു സെറാൽ ബോക്സിൽ നിന്നും ഒളിഞ്ഞിരിക്കുന്ന വാക്കുകൾ കണ്ടുപിടിക്കുകയാണ് പൃഥ്വിയും മകളും.എന്നാൽ ഇത്തവണ മുൻ പോസ്റ്റുകളിൽ നിന്നുമായി അല്ലിയുടെ മുഖം കാണുന്ന രീതിയിലുള്ള ചിത്രമാണ് ഇത്തവണ താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.താരം പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

അടുത്തിടെ പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അല്ലിമോളുടെ ചിത്രവും താരം പങ്കുവച്ചിരുന്നു.വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ സുപ്രിയും പൃഥ്വിയും മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ളു. അടുത്തിടെ സുപ്രിയയ്ക്കും അല്ലി മോൾക്കുമൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് തിരിച്ചെത്തിയതേയുള്ളൂ പൃഥ്വിരാജ്. മാലിദ്വീപ് വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *