Cinema

ഇരുന്നൂറാം എപ്പിസോഡിൽ എത്തുമ്പോൾ അമ്മാവന്റെ വിവാഹം

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത ഹാസ്യ പരമ്പരയായിരുന്നു അമൃത ടിവി സംരക്ഷണം ചെയ്ത അളിയൻ വേഴ്സസ് അളിയൻ .500 എപ്പിസോഡ് അമൃത ടിവിയിൽ പിന്നിട്ട ഈ സീരിയലിന്റെ രണ്ടാം ഭാഗം ഇപ്പോൾ കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ് .പകിട പകിട പന്ത്രണ്ട് ,കുടുംബ കോടതി ,തുടങ്ങിയ പരമ്പരകൾ ചെയ്ത് ശ്രദ്ധേയനായ രാജേഷ് തലച്ചിറയാണ് ഈ പരമ്പരയുടെ സംവിധായകൻ . ശ്രീകുമാർ അറയ്ക്കൽ, ശിഹാബ് കരുനാഗപ്പള്ളി, രാജീവ് കരുമാടി, സുകു കിള്ളിപ്പാലം , ജോസ്മോൻ, തുടങ്ങി ഒന്നിലധികം തിരക്കഥാകൃത്തുക്കൾ ഉള്ള ഈ പരമ്പരയിൽ പ്രേക്ഷകരുടെ കഥകളും സംരക്ഷണം ചെയ്യുന്നത് ഒരു പ്രത്യേകതയാണ്. അനീഷ് രവി ,സൗമ്യ ഭാഗ്യനാഥൻ പിള്ള ,റിയാസ് മറിമായം, മഞ്ജു പത്രോസ്, മണി ഷോർണൂർ, അൻസാർ ബാബു ,സലിൽ എസ് നായർ ,സേതുലക്ഷ്മി, മായാ സുരേഷ് , അക്ഷയ എസ് ,കോട്ടയം പ്രേമൻ ,ബിന്ദു, തുടങ്ങി ഒരു വൻ താരനിരയാണ് ഇതിൽ വേഷമിടുന്നത്.

ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ വളരെ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ വിഷയമാണ് അമ്മാവൻറെ കല്യാണം. ഇതിൽ അമ്മാവൻ വേഷം കൈകാര്യം ചെയ്യുന്നത് മറിമായം സീരിയലിലൂടെ ശ്രദ്ധേയനായ മണി ഷൊർണൂർ ആണ്. വർഷങ്ങളായി വിവാഹം കഴിക്കാതിരിക്കുന്ന അമ്മാവൻറെ ദുഃഖം അദ്ദേഹം വളരെ മനോഹരമായാണ് അവതരിപ്പിക്കുന്നത്. വിവാഹം കഴിക്കാതിരിക്കുന്ന അമ്മാവൻ ഇടയ്ക്ക് അടുത്തുള്ള ഗിരിജ എന്ന സ്ത്രീയുമായി പ്രണയത്തിൽ ആകുകയാണ് . ഗിരിജ എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത് ബിന്ദുവാണ് .പിന്നീടാണ് അമ്മാവൻറെ ശത്രുവിന്റെ ബന്ധുവാണ് ഗിരിജ എന്ന സത്യം എല്ലാവരും മനസ്സിലാക്കുന്നത്. അങ്ങനെ അമ്മാവൻറെ കല്യാണം നീണ്ടു നീണ്ടു പോവുകയാണ്.

അമ്മാവൻറെ കല്യാണം നീണ്ടു പോകുന്നത് പ്രേക്ഷകരിൽ അമർഷവും , ദേഷ്യവും വർദ്ധിപ്പിക്കാൻ ഇടയായി ചില പ്രേക്ഷകർ സംവിധായകനേയും എഴുത്തുകാരയും വിളിച്ച് പരാതികൾ നേരിട്ട് അറിയിച്ചിരുന്നു . ഇപ്പോൾ ഇതിൻറെ സംവിധായകൻ രാജേഷ് തലച്ചിറ വ്യക്തമാക്കിയിരിക്കുയണ് 200 ആമത്തെ എപ്പിസോഡിൽ അമ്മാവൻറെ കല്യാണം നടക്കുമെന്ന വസ്തുത. ഏറെ ചർച്ചാവിഷയമായ അമ്മാവൻറെ കല്യാണം എന്ന വിഷയം ഇരുനൂറാമത്തെ എപ്പിസോഡിൽ യഥാർത്ഥത്തിൽ വരുകയാണ് .200 എപ്പിസോഡ് മുതൽ പരമ്പരയിൽ ഹാസ്യപരമായ ധാരാളം വഴിത്തിരിവും സംഭവിക്കുമെന്ന ഇപ്പോൾ രാജേഷ് തലച്ചിറ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് . ഈ അടുത്ത ദിവസങ്ങളിൽ തന്നെ അളിയൻസ് 200 എപ്പിസോഡ് പിന്നീടും. വളരെ വഴിത്തിരിവുകൾ സംഭവിക്കാൻ പോകുന്ന ഈ എപ്പിസോഡിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോൾ ചില പ്രേക്ഷകർ പ്രതികരിച്ചിരിക്കുന്നത് അവരുടെ അമ്മാവൻറെ കല്യാണത്തിനായി അവർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇതിൽ നിന്നും വ്യക്തമാകുന്നത് ഈ പരമ്പര എത്രത്തോളം ജനകീയം ആണെന്നുള്ള സത്യമാണ്. 200 എപ്പിസോഡ് പിന്നിടുന്ന സന്തോഷത്തിലാണ് ഇതിൻറെ അണിയറപ്രവർത്തകരും പ്രേക്ഷകരും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *