Cinema

‘വർത്തമാനം’ ടീസർ എവിടെ ? വീഡിയോ അപ്രത്യക്ഷമായി

പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘വർത്തമാനം’.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പുതിയ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. ടീസറിനെതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷ പ്രതികരണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ടീസര്‍ അപ്രത്യക്ഷമായത്.നിലവിൽ വീഡിയോ യൂട്യൂബിൽ പ്രൈവറ്റ് മോഡിലാണ്. എന്നാൽ ടീസർ ഫെയ്‌സ്ബുക്കില്‍ ലഭ്യമാണ്.

നടൻ സിദ്ദീഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ടീസര്‍ എത്തിയത്. ‘ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിമരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോ നിന്റെയൊക്കം രാജ്യസ്നേഹം’- എന്ന ടീസറിലെ ഡയലോഗ് സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായിരുന്നു.

പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന ചിത്രമാണ്
വര്‍ത്തമാനം മലബാറില്‍ നിന്നും ഡല്‍ഹിയിലെ ‍ഗവേഷണത്തിനായി എത്തുന്ന ഫൈസ സൂഫിയയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *