Cinema

ചിരി പടർത്തി ശ്രീനിവാസനും സിദ്ദീഖും;’മോഹന്‍കുമാര്‍ ഫാന്‍സ്’ ടീസര്‍ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മോഹൻകുമാർ ഫാൻസ്.ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിനിമക്കുള്ളിലെ സിനിമാക്കഥയാണ് ചിത്രം പറയുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്.ഹാസ്യത്തിന് പ്രാധാന്യം നൽകുന്നത് കൂടെയാണ് ചിത്രമെന്ന് ടീസറിൽ നിന്ന് വ്യക്തമാക്കുന്നത്. പുതുമുഖമായ അനാർക്കലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മുകേഷ്, ശ്രീനിവാസൻ, ആസിഫ് അലി, സിദ്ധിഖ്, കെപിഎസി ലളിത, വിനയ് ഫോർട്ട് തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗാനങ്ങളും വൈറലായി മാറിയിരുന്നു.ചിത്രം മാർച്ച് 19-ന് തീയേറ്ററുകളിലെത്തും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *