Cinema

അത്ഭുതപ്പെടുത്തി പാർവതി അരുൺ; ഫോട്ടോഷൂട്ട് വീഡിയോ വൈറൽ

നവാഗതനായ അരുൺ വൈഗ ഒരുക്കിയ ‘ചെമ്പരത്തിപൂ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് വന്ന നടിയാണ് പാർവതി അരുൺ എന്ന നിധി അരുൺ. ആദ്യ സിനിമയിലെ സംവിധായകന്റെ നിർദേശപ്രകാരം നിധി എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു താരം. തുടർന്ന് ബാലചന്ദ്രമേനോന്റെ ചിത്രത്തിൽ അഭിനയിച്ചു താരം.

അതിന് ശേഷം മലയാളത്തിൽ നിന്ന് അകത്ത് കന്നഡ, തെലുങ്ക് ചിത്രങ്ങളിലാണ് താരത്തെ കൂടുതലായി കാണാൻ സാധിച്ചത്. പിന്നീട് കളിക്കൂട്ടുകാർ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ആരാധകർക്കായി നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോയാണ് സോഷ്യൽ മീഡിയ തരംഗമാകുന്നത്. ബൊക്ക ട്രീ സ്റ്റുഡിയോസിനു വേണ്ടി അലേഖ് ഫൊട്ടോഗ്രാഫർ അജയ്ഘോഷാണ് ചിത്രം പകർത്തിയിരിക്കുന്നത്. നിബിത നജീബാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. എന്തായാലും തരംഗം പങ്കുവെച്ച് വീഡിയോ കാട്ടുതീ പോലെയാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്.

വെട്രിയെ നായകനാക്കി ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന ‘മെമ്മറീസ് ‘ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി.

 

View this post on Instagram

 

A post shared by Alekh Ajayaghosh (@alekhphotos)

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *