സിജു വിൽസണെ നായകനാക്കി ജിജോ ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വരയൻ’.ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.മെയ് 28 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും . ചിത്രത്തിൽ വൈദികനായാണ് സിജു വേഷമിടുന്നത്. ഫാദർ എബി കപ്പൂച്ചിൻ എന്നാണ് ചിത്രത്തിലെ സിജു വിൽസന്റെ കഥാപാത്രത്തിന്റെ പേര്
‘വരയന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. മെയ് 28, 2021 ന് നിങ്ങൾക്ക് ഫാദർ എബി കപ്പൂച്ചിനെ കാണാം. കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല. എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന സിനിമ ആയിരിക്കും വരയൻ എന്നാണ് വിശ്വാസം. അത്രയ്ക്ക് ആത്മാർത്ഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഇനി നിങ്ങളാണ് കണ്ടിട്ട് പറയേണ്ടത് ☺️’- റിലീസ് തീയതി പ്രഖ്യാപിച്ച് നടൻ സിജു വിത്സൺ കുറിച്ചു
വിനായൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടാണ് സിജു നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം. സിനിമയിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രമായിട്ടാണ് സിജു വിൽസൺ അഭിനയിക്കുന്നത്.ചിത്രത്തിലെ കഥാപാത്രത്തിനായി കളരിയും, കുതിര ഓട്ടവും, മറ്റ് ആയോധന കലകളും സിജു പരിശീലിച്ചിരുന്നു. സിജുവിന്റെ കരിയറിലെ ഒരു വലിയ നാഴികക്കല്ല് ആയിരിക്കും ഈ കഥാപാത്രമെന്നാണ് വേലായുധ പണിക്കരെ കുറിച്ച് വിനയൻ പറഞ്ഞത്.