Cinema

ആകാംക്ഷ നിറച്ച് ‘ഇന്നു മുതൽ’; രണ്ടാം ടീസർ വൈറൽ

സിജു വിൽ‌സണെ നായകനാക്കി രജീഷ് മിഥില ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇന്നു മുതൽ’. ചിത്രത്തിൽ സ്‌മൃതി സുഗതൻ നായികയായെത്തുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.ദ് ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്റെ ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിമൽ കുമാർ കോ-പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു.

വ്യത്യസ്തമായ ഒരു കഥയുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്.ഇന്ദ്രൻസ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ദിലീപ് ലോഖറെ എന്നിങ്ങനെ ഒരു നല്ല താര നിര തന്നെ ഇന്നു മുതലിന്റെ ഭാഗമായുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *